പെട്ടെന്ന് തയാറാക്കാവുന്ന മൈദ–മുട്ട ഉണ്ണിയപ്പം

ഉണ്ണിയപ്പ മധുരം ഏവർക്കും ഇഷ്ടമാണ്. പച്ചരിയും ശർക്കരമധുരവും പഴവും ചേർത്ത നാടൻ ഉണ്ണിയപ്പത്തിൽ നിന്നും വ്യത്യസ്തമായൊരു മൈദ–മുട്ട ഉണ്ണിയപ്പകൂട്ട് പരിചയപ്പെടാം.

ചേരുവകൾ 

മൈദ ഒന്നര കപ്പ്. മുട്ട രണ്ടെണ്ണം. പഞ്ചസാര അര കപ്പ്. ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ. ജീരകം അര ടീസ്പൂൺ. കശുവണ്ടിപ്പരിപ്പ് നുറുക്കിയത് ഒരു ടേബിൾസ്പൂൺ. വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്.

തയാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച് പഞ്ചസാരയും മൈദയും കുറച്ചു വെള്ളവും ചേർത്ത് കൂടുതൽ അയഞ്ഞുപോകാതെ കലക്കിയെടുക്കണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, ജീരകം, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കണം. കുറച്ചുനേരം മാവ് കുതിരുന്നത് നല്ലതാണ്. ഉണ്ണിയപ്പച്ചട്ടിയിൽ കുറേശ്ശെ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് ഇരുവശവും വെന്തുകഴിഞ്ഞാൽ കുത്തി എടുക്കാവുന്നതാണ്. 

പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ ഉണ്ണിയപ്പം വൈകിട്ടത്തെ ചായയ്ക്കും മറ്റും ഉപയോഗിക്കാം.