പഞ്ചാബിൽ നിന്നൊരു ഗാജർ കാ ഹൽവ

കാരറ്റ് ഹൽവ നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട വിഭവമാണ്. പക്ഷേ, ഈ മധുരക്കാരൻ എത്തിയതു പഞ്ചാബിൽ നിന്ന്. 

01. പാൽ — അഞ്ചു കപ്പ്
02. കണ്ടൻസ്ഡ് മിൽക്ക് — ഒരു ടിൻ
03. കാരറ്റ് — മുക്കാൽ കിലോ
04. പഞ്ചസാര— 125 ഗ്രാം
05. നെയ്യ് — 75 ഗ്രാം
06. കശുവണ്ടി, ഉണക്കമുന്തിരി— 30 ഗ്രാം വീതം
07. ഏലയ്ക്ക പൊടിച്ചത്— അര ചെറിയ സ്പൂൺ

തയാറാക്കുന്നവിധം

01. കാരറ്റ് ഗ്രേറ്റു ചെയ്തു പാലിൽ ചേർത്ത ശേഷം തിളപ്പിക്കുക.
02. തീ കുറച്ച ശേഷം പാൽ നന്നായി ഇളക്കി വറ്റിച്ചെടുക്കണം.
03. ഇതിലേക്കു കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്തു ചെറുതീയിൽ വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. പാകമാകാൻ ഏകദേശം 25—30 മിനിറ്റ് എടുക്കും.
04. നെയ്യ് ചേർത്ത് വീണ്ടും 10 മിനിറ്റ് ഇളക്കണം. ഏലയ്ക്കാപ്പൊടിയും ചേർത്തു വാങ്ങുക.
05. കശുവണ്ടിയും കിസ്മിസും ചേർത്തലങ്കരിച്ചു ചൂടോടെ വനില ഐസ്ക്രീമിനൊപ്പം വിളമ്പാം.