Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപഴം കൊണ്ടൊരു ലസ്സി

ചെറുപഴത്തിന്റെ രുചിയിലൊരു രുചികരമായ ലസ്സി തയാറാക്കിയാലോ?

1. ചെറുപഴം – ഒരു വലുത് അല്ലെങ്കിൽ മൂന്നു ചെറുത്
ബ്രൗൺ ഷുഗർ – നാലു വലിയ സ്പൂൺ
അല്ലെങ്കിൽ പാകത്തിനു ശർക്കര ചേർക്കാം

2. നാരങ്ങാന‍ീര് – ഒരു വലിയ സ്പൂൺ
തൈര് – ഒന്നരക്കപ്പ്
പാൽ – അരക്കപ്പ്

തയാറാക്കുന്ന വിധം

∙ പഴം ബ്രൗൺ ഷുഗർ അല്ലെങ്കിൽ ശർക്കര ചേർത്ത് ഉടയ്ക്കുക.

∙ ഇതിൽ നാരങ്ങാനീരും തൈരും പാലും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ തയാറാക്കിയ ലസ്സി നാലു ഗ്ലാസിലായി ഒഴിച്ചു വിളമ്പാം. 

Cheru Pazham