Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യകരമായൊരു ഗ്രീൻ ജ്യൂസ്

green-juice

ഗ്രീൻ ജ്യൂസ് രുചിക്കൂട്ടു പരിചയപ്പെടാം. ഇലകളും കായ്കളും വേരുകളും നിറഞ്ഞ പ്രകൃതിയോടിണങ്ങിയൊരു ജ്യൂസ്.

പുതിനയില – ഒന്നേകാൽ കപ്പ്
മല്ലിയില – അരകപ്പ്
നാരങ്ങനീര് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 1ടേബിൾ സ്പൂൺ
ഇഞ്ചി – അര ടേബിൾ സ്പൂൺ
കുരുമുളക് – 2 എണ്ണം
ജീരകപ്പൊടി – ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്ലാക് സോൾട്ട് – 1ടീസ്പൂൺ

തയാറാക്കുന്നവിധം: മുകളിൽ പറഞ്ഞവയെല്ലാം കാൽകപ്പ് വെള്ളം ചേർത്ത് മിക്സിയിലിട്ട് അടിച്ച് പേസ്റ്റ് ആക്കുക. 3–4 കപ്പ് വെള്ളത്തിൽ ഈ പേസ്റ്റ് കലക്കി തണുപ്പിച്ച് കുടിക്കാം. നല്ലൊരു ഹെൽത്ത് ഡ്രിങ്കാണിത്.