Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടുകറി വേണ്ട!

Crab Fry ഞണ്ട് സ്പെഷൽ ഫ്രൈ

കടൽഞണ്ട്, കായൽഞണ്ട്...എതായാലും നന്നായി റോസ്റ്റ് ചെയ്താൽ ചോറുണ്ണാൻ വേറെ കറിയൊന്നും വേണ്ട. ഞണ്ട് സ്പെഷൽ ഫ്രൈയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ:

വലിയ ഇനം ഞണ്ട് 10 എണ്ണം. മുളകുപൊടി ഒരു ടേബിൾ സ്പൂൺ. മഞ്ഞൾപൊടി അര ടീസ്പൂൺ. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒന്നര ടേബിൾ സ്പൂൺ. കുടംപൊളി രണ്ട് ചുള. കുരുമുളകുപൊടി ഒന്നര ടേബിൾ സ്പൂൺ. സവാള അരിഞ്‍ത് ഒരു കപ്പ്. കറിവേപ്പില ഒരു പിടി. വെളിച്ചെണ്ണ ആവശ്യാനുസരണം. ഉപ്പ് പാകത്തിന്.

അലർജിയുള്ള ഭക്ഷണങ്ങൾ തിരിച്ചറിയാം

പാകം ചെയ്യുന്ന വിധം:

മുക്കാൽ കപ്പ് വെള്ളത്തിൽ കുടംപുളി കുതിർത്തതും മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി – വെളുത്തുള്ളി ഉപ്പ് എന്നിവയും ഒരു കറിച്ചട്ടിയിൽ യോജിപ്പിച്ചുവെയ്ക്കണം.

ഞണ്ട് പുറംതോടും അകത്തെ അഴുക്കും നീക്കി രണ്ടായി മുറിച്ച് കഴുകിയതിനുശേഷം ചട്ടിയിലെ മസാലക്കൂട്ടിൽ ഇട്ട് നന്നായി യോജിപ്പിക്കണം. അതിനുശേഷം അടുപ്പത്തുവച്ച് തിളപ്പിക്കുക. നന്നായി ഇളക്കിയശേഷം തീ ഒാഫ് ചെയ്യാം. ഉപ്പും എരിവും ഞണ്ടിൽ നന്നായി പിടിച്ചിട്ടുണ്ടാകും. ഒരു പരന്ന ഫ്രൈപാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില നിരത്ത്ി മുകളിൽ ഒാരോ ഞണ്ടു കഷണങ്ങളും വച്ച് കുരുമുളകുപൊടി വിതറികൊടുക്കണം. ചെറിയ ചൂടിൽ ഞണ്ട് ഒരുവശം മൊരിഞ്ഞാൽ മറിച്ചിടുക. ആ വശത്തും കുരുമുളകുപെടി വിതറണം. മൊരിഞ്ഞ പാകത്തിൽ കറിവേപ്പിലയോടെ ഞണ്ട് വിളമ്പാനുള്ള പാത്രത്തിൽ പകർന്നുവയ്ക്കാം. കുറച്ചു വെളിച്ചെണ്ണയിൽ സവാള നന്നായി വറുത്തെടുത്ത് ഞണ്ടിനു മുകളിൽ വിതറി ഉപയോഗിക്കാം.