Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരമൂറും കാരറ്റ് ലഡു ദാ റെഡി...

463212439

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കാരറ്റ്, നിറവും ഗുണവും കൂട്ടുകൂടുന്നൊരു കാരറ്റ് രുചി പരിചയപ്പെടാം.

ചേരുവകൾ

കാരറ്റ് അരകിലോ, ചെറുതായി ചിരണ്ടിയെടുത്തത്, പഞ്ചസാര 180 ഗ്രാം, തേങ്ങ, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ആവശ്യത്തിന്, നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കട്ടിയുള്ള പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. കോരിയെടുത്തശേഷം നെയ്യിലേക്കു കാരറ്റ് ചേർത്ത് നന്നായി വഴറ്റണം. വെന്തുവരുമ്പോൾ പഞ്ചസാരയും തേങ്ങയും ചേർത്തിളക്കി നല്ലതുപോലെ യോജിപ്പിച്ച ശേഷം ഏലയ്ക്ക ചേർക്കുക. മിശ്രിതം പകർത്തി ചെറുചൂടോടെ ഉരുട്ടി ഉണക്കമുന്തിയും അണ്ടിപ്പരിപ്പും വച്ച് തയാറാക്കാം.