Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൾ...ബീറ്റ്റൂട്ട് സാലഡ് വിത്ത് റാഡിഷ് ആൻഡ് ചീസ്

Beetroot-salad

സാലഡ് രുചിയിൽ പുതുമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തയാറാക്കാവുന്ന സാലഡ് രുചി പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് - നാല്, ഒരു വിധം വലുപ്പമുള്ളത്
2. മുള്ളങ്കി - രണ്ട്, നീളമുള്ളത്
3. എക്ട്രാവെർജിൻ ഒലിവ് ഓയിൽ- ആറു വലിയ സ്പൂൺ
ഫ്രെഷ് നാരങ്ങാ നീര് - രണ്ടു വലിയ സ്പൂൺ
4. കല്ലുപ്പ്, കുരുമുളകുപൊടി - പാകത്തിന്
5. മൊസെറല്ല ചീസ് - 200ഗ്രാം
6. ഇളം പുതിനയില (ചെറുത്) - ഒരു ചെറിയ കെട്ട്
എണ്ണയില്ലാതെ വറുത്തെടുത്ത എള്ള് - ഒരു പിടി

പാകം ചെയ്യുന്ന വിധം

∙ ബീറ്റ്റൂട്ട് നന്നായി കഴുകി വൃത്തിയാക്കി മുകൾവശം നീക്കിയശേഷം പ്രഷർകുക്കറിലാക്കി വേവിക്കുക.
∙ പ്രഷർകുക്ക് ചെയ്ത വെള്ളം അരിച്ച് മാറ്റിവച്ചാൽ പാസ്ത  ഉണ്ടാക്കാനായി ഉപയോഗിക്കാം.
∙ ബീറ്ററൂട്ട് ചൂടാറിയശേഷം തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിയുക.
∙ ഇത് ഒരു സാലഡ് ബൗളിലാക്കി, ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.
∙ മുള്ളങ്കി വൃത്തിയാക്കി തൊലികളഞ്ഞശേഷം കനം കുറച്ചു നീളത്തിൽ തീപ്പെട്ടിക്കമ്പു പോലെ അരിയുക.
∙ ഇത് ബീറ്റ്റൂട്ടിനൊപ്പം സാലഡ് ബൗളിലാക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക.
∙ മറ്റൊരു ബൗളിൽ ഒലിവ് ഓയിലും നാരങ്ങാനീരുമെടുത്തു യോജിപ്പിക്കുക.
∙ ഇതിൽ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. ഇതാണ് ഡ്രസിങ്.
∙ വിളമ്പുന്നതിനു തൊട്ടുമുമ്പ് സാലഡ് ബൗൾ ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്ത് അതിൽ ഡ്രസിങ് ചേർത്തു കുടഞ്ഞു യോജിപ്പിക്കുക.
∙ ഇതിനു മുകളിൽ മൊസറല്ല ചീസ് വിതറി യോജിപ്പിച്ചശേഷം പുതിനയിലയും എള്ളും വിതറുക.