Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുട്ടകൊണ്ട് സ്പാനിഷ് ഒാംലെറ്റ് തയാറാക്കാം

497379460

ഒരു കംപ്ലീറ്റ് മീൽ എന്നു തന്നെ പറയാം. ബ്രേക്ക് ഫാസ്റ്റിനോ ലഞ്ചിനോ ഡിന്നറിനോ വിളമ്പാം. ഉച്ചയ്ക്കുള്ള ടിഫിന്നിൽ ചപ്പാത്തിക്കൊപ്പം റോൾ ചെയ്തു കൊടുത്തു വിടുകയുമാവാം.

1. വെണ്ണ - ഒരു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
3. ഗ്രീൻപീസ് വേവിച്ച് തരുതരുപ്പായി പൊടിച്ചത് - 50 ഗ്രാം
തക്കാളി പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
കാപ്സിക്കം പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
മല്ലിയില - ഒരു ചെറിയ സ്പൂൺ
റൊട്ടിപ്പൊടി - ഒരു ചെറിയ സ്പൂൺ
4. മുട്ട - ഒന്ന്
5. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
6. മല്ലിയില - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ വെണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നല്ല ചൂടായശേഷം വാങ്ങിവയ്ക്കുക.

∙ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചശേഷം വഴറ്റിയ ചേരുവകളും ചേർത്തിളക്കുക.

∙ ചൂടായ തവയിൽ ഒഴിച്ച് ഇരുവശവും വേവിക്കുക.

∙ മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.