വാച്ചുകളുടെ ടൈംസ് കഴിയുന്നില്ല 7:07
Bull's Eye

വാച്ചുകളുടെ ടൈംസ് കഴിയുന്നില്ല

 

പണ്ട് എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞാലുടൻ വാച്ചുകൾക്കു വന്‍ വിൽപനയായിരിക്കും. എൺപതു – തൊണ്ണൂറു കാലഘട്ടങ്ങളില്‍ പത്താം ക്ലാസ് കഴിഞ്ഞു കോളേജിലേക്കു പോകുന്ന കുട്ടികൾക്കു ഒരു സമ്മാനമായി നൽകുന്നത്, അത്തരത്തില്‍ എച്ച് എം ടി വാച്ചുകളായിരുന്നു. ഇന്നു പലരുടെയും കൈകളില്‍ കാണാനാവുക സ്മാർട് വാച്ചുകളാണ്. എന്നാൽ അവയെ വാച്ചുകൾ എന്നതിനേക്കാൾ വെയറബിള്‍ ഡിവൈസ് എന്നു വിളിക്കുന്നതാണ് ഉചിതം. വിക്രം സിനിമയില്‍ അതിഥി വേഷത്തിൽ വന്ന സൂര്യയ്ക്കു സിനിമയിലെ നായകനും നിര്‍മാതാവുമായ കമല്‍ഹാസൻ സമ്മാനിച്ചതാകട്ടെ, തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും 55 ലക്ഷം രൂപ വിലമതിക്കുന്ന റോലക്സ് വാച്ചാണ്. സത്യത്തില്‍ കോടീശ്വരന്മാർ സമ്മാനമായി നൽകുന്ന ഒന്നാണ് വാച്ചുകൾ. അത്തരത്തില്‍ വിപണിയിലെ വാച്ചുകളുടെ കഥയാണ് ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് പി.കിഷോർ പറഞ്ഞു പോകുന്നത്.

BROWSE BY CATEGORIES