മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞ കണക്കനുസരിച്ച്, സംസ്ഥാനത്തു കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ പിന്നീട് 73 ആയി ഉയർന്നു. 231 പേർക്കു പരുക്കുപറ്റി, വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ 1700 കെട്ടിടങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടു. സർക്കാർ തയാറാക്കിയ ക്യാംപുകളിൽ താമസിച്ചിരുന്നവരും ആക്രമിക്കപ്പെട്ടു. അതിനാൽ, 20,000 പേരെയെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കണക്ക്.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...