വോട്ടോ മറിയുന്ന തുട്ടോ ?5.53
Desheeyam

വോട്ടോ മറിയുന്ന തുട്ടോ ?

 

രാഷ്ട്രനിർമാണം എന്ന പ്രയോഗത്തിൽ പങ്കില്ലെങ്കിലും, സിമന്റും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളും തമ്മിൽ സവിശേഷ ബന്ധമുണ്ടെന്നാണ് സാമ്പത്തികശാസ്ത്രിമാരുടെ വാദം: ‘തിരഞ്ഞെടുപ്പിനു തൊട്ടുമുൻപത്തെ വർഷം രാജ്യത്തു സിമന്റ് ഉപയോഗം വർധിക്കും, തിരഞ്ഞെടുപ്പിനു തൊട്ടുമുൻ‍പുള്ള മാസങ്ങളിൽ കുത്തനെ കുറയും. പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരുകൾ ഉത്സാഹിക്കുന്നതിനാൽ സിമന്റ് ഉപയോഗം കൂടും; നിർമാണമേഖലയിലുള്ളവർ പാർട്ടികൾക്കു പണം നൽകുന്നതിനാൽ ബിസിനസിൽ പണമിറക്കുന്നതു കുറയ്ക്കുമ്പോൾ സിമന്റ് വിൽപനയും കുറയും’. അങ്ങനെയെങ്കിൽ, എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടന്നാൽ അഞ്ചു വർഷത്തിലൊരിക്കലേ ഈ പ്രതിഭാസം സംഭവിക്കൂ. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ......

Who bears the burden of expenditure when multiple elections are held simultaneously in the country?. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

For more - Click Here