കൊളം കര കൊളം - പുണ്യ സി.ആർ. എഴുതിയ കഥ10:22
Kadhayarangu

കൊളം കര കൊളം - പുണ്യ സി.ആർ. എഴുതിയ കഥ

 

അന്നും റോഡരികിലിരുന്നാണ് സമരം ചെയ്തത്. ഒരു വലിയ ആപ്പീസായിരുന്നു മുന്നിൽ, ആപ്പീസിനും ഞങ്ങൾക്കുമിടയിൽ മതിലിനേക്കാളുയരമുള്ള നെടുനീളൻ ഗേറ്റ് അടഞ്ഞു തന്നെ കിടന്നു. ഗേറ്റിനപ്പുറത്ത് രണ്ട് പാറാവുകാരും ഗേറ്റിനിപ്പുറത്ത് നാല് പൊലീസുകാരും ഞങ്ങളെയുറ്റുനോക്കിക്കൊണ്ട് നിന്നു. ഞാനന്നും ചെല്ലമ്മയുടേയും മൈമിതാത്തയുടേയും നടുക്കാണിരുന്നത്. ഏറ്റവും മുൻവശത്ത്, പൊലീസുകാർടെ കാലിനു കീഴെ.

Content Summary: Kadhayarangu, Kolam kara kolam, Malayalam short story written by Punya C.R.