ചൈന കണ്ട ദൃശ്യം20:52
Manorama Online News Bytes

ചൈന കണ്ട ദൃശ്യം

 

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ദ് ഷീപ്പ് ആൻഡ് ദ് ഷെപ്പഡി’ന്റെ ചൈനയിലെ കലക്ഷൻ 1000 കോടിയും കവിഞ്ഞ് മുന്നേറുകയാണ്. ചൈനീസ് ദൃശ്യത്തിലെ നായകനെയും നമ്മുടെ ലാലേട്ടനെയും താരതമ്യം ചെയ്താൽ എങ്ങനെയിരിക്കും? ഇരു സിനിമകളുടെയും ക്ലൈമാക്സ് ഒരു പോലെയാണോ? ചൈനക്കാർ കേരളത്തെപ്പറ്റിയും ലാലേട്ടനെപ്പറ്റിയും കേട്ടിട്ടുണ്ടാകുമോ? ചൈനയിലെ ഗ്വാങ് ചോ നഗരത്തിൽ 11 വർഷമായി താമസിക്കുന്ന മലപ്പുറം സ്വദേശിനിയും എഴുത്തുകാരിയുമായ ഫർസാന അലി ചൈനീസ് കൂട്ടുകാരോടൊപ്പം ചൈനയിലെ തിയറ്ററിൽ ദൃശ്യം റീമേക്ക് കണ്ടതിന്റെ അനുഭവം മനോരമ ചീഫ് സബ് എഡിറ്റർ അജീഷ് മുരളീധരനുമായി പങ്കു വയ്ക്കുന്നു.