റഷ്യയിൽ ഒരു ജനുവരി വിപ്ലവം!6:06
Manorama Online News Bytes

റഷ്യയിൽ ഒരു ജനുവരി വിപ്ലവം!

 

വ്ലാഡിമർ ലെനിന്‍ റഷ്യയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ ഒക്ടോബർ വിപ്ലവത്തിന് 103 വർഷം പൂർത്തിയാകുമ്പോൾ മറ്റൊരു വ്ലാഡിമർ, വ്ലാഡിമർ പുടിൻ ജനുവരി വിപ്ലവം നടത്തിയിരിക്കുന്നു. കഴിഞ്ഞ എട്ടു വർഷമായി റഷ്യൻ പ്രധാനമന്ത്രിയായിരുന്ന ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജി പ്രഖ്യാപിച്ചു. പകരം മിഖായിൻ മിഷുസ്തിൻ ഈ സ്ഥാനത്ത് എത്തി. ഭരണഘടനാപരമായ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും വന്നു. 2024ൽ പ്രസിഡന്റ് കാലാവധി തീരുന്ന പുടിൻ എന്തിനുള്ള പുറപ്പാടാണ്? ലോകം ആകാംഷയോടെ കാത്തിരിക്കുന്നു.