Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
ശരിക്കും ഭയന്നു, എങ്കിലും ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നു; ജീവിതത്തില്‍ മറക്കാനാവാത്ത ആ യാത്ര

അപ്രതീക്ഷിതമായ ഒരു യാത്ര പോലെയായിരുന്നു അമേയ മാത്യുവിന്റെ സിനിമയിലേക്കുള്ള കടന്നുവരവും. ഉപരിപഠനത്തിന് കാനഡയില്‍ പോവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് മോഡലിങ്ങിലേക്ക് ഒരു വിളി വന്നത്. തേടിവന്ന അവസരം ചുമ്മാ അങ്ങ് കളയണ്ടല്ലോ എന്ന് കരുതി അതുചെയ്തു. ചെറിയ ചെറിയ ഫോട്ടോഷൂട്ടുകളുമായ മുന്നോട്ടുപോവുന്നതിനിടെ ആദ്യ ചിത്രമായ ആട്-2 ചെയ്യാനുളള അവസരം ലഭിച്ചു. ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ ഒരു എപ്പിസോഡില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തതോടെ അവസരങ്ങള്‍ അമേയയെ തേടിവരാന്‍ തുടങ്ങി. ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് തുടങ്ങി പല ചിത്രങ്ങളിലും അമേയക്ക് അവസരം ലഭിച്ചു. അമേയ പറയുന്നു തന്റെ യാത്രകളെ കുറിച്ച്... സിനിമകളെ കുറിച്ച്... സ്വപ്‌നങ്ങളെ കുറിച്ച്..