‘ഹോം’ സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസി നിരുത്തരവാദപരമായി പെരുമാറിയെന്ന് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ സെക്രട്ടറിയുമായ ഷിബു സുശീലൻ. ഏഴുമണിക്ക് ഷൂട്ടിങ് തീരുമാനിച്ചാൽ പന്ത്രണ്ടു മണിവരെ വൈകിയാണ് ശ്രീനാഥ് ലൊക്കേഷനിൽ എത്തിയിരുന്നത്. ഇന്ദ്രൻസ് പോലെയുള്ള താരങ്ങൾ രാവിലെ ഏഴുമണിമുതൽ മേക്കപ്പിട്ട് ശ്രീനാഥിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സെറ്റിലെത്താൻ വൈകിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ ശ്രീനാഥ് ഭാസി പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ ചീത്ത വിളിച്ചിട്ടുണ്ടെന്നും ഷിബു വെളിപ്പെടുത്തുന്നു. ഇപ്പോൾ സിനിമാ സംഘടനകൾ എടുത്ത തീരുമാനത്തോട് യോജിക്കുന്നുവെന്നും ഷിബു ജി. സുശീലൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
HIGHLIGHTS
- മലയാള സിനിമാ ലൊക്കേഷനുകളിൽ നടക്കുന്നത് താരങ്ങളുടെ തന്നിഷ്ടമോ? സിനിമാ ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസിയിൽനിന്നുണ്ടായ മോശമായ അനുഭവങ്ങൾ പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ വെളിപ്പെടുത്തുന്നു