‘ആരാണ് നവീൻ ഉൽ ഹഖ്’ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുന്ന ഉത്തരം ‘പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുമായി സ്ഥിരമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന അഫ്ഗാൻ താരം’ എന്നായിരിക്കും. കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജയ്ന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയോട് കൊമ്പുകോർത്തതോടെയാണ് നവീൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതനായതെങ്കിലും 7 വർഷത്തെ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഇതിനോടകം തന്നെ കളിച്ച എല്ലാ ട്വന്റി20 ലീഗുകളിലും ഒരു ‘തല്ലുകേസെങ്കിലും’ സ്വന്തം പേരിലാക്കാൻ ഈ ഇരുപത്തിമൂന്നുകാരന് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതായിരുന്നു വിരാട് കോലിയുമായുള്ള പ്രശ്നം. സത്യത്തിൽ ഇത്ര കുഴപ്പക്കാരനാണോ നവീൻ ഉൽ ഹഖ്?
HIGHLIGHTS
- കോലിയുടെ തുറിച്ചു നോട്ടത്തിന് വാക്കുകൾ കൊണ്ട് മറുപടി, പിന്നാലെ അടിപിടി; ആരാണ് നവീൻ ഉൾ ഹഖ്?