വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര്‍ മാത്രം.
HIGHLIGHTS
- 50 വർഷം മുൻപിറങ്ങിയ ഒരു മലയാള സിനിമ ഇന്നും മലയാളിയുടെ മനസ്സിന്റെ തിരശ്ശീലയിൽ ഉറഞ്ഞു തുള്ളുന്നുണ്ട്. ‘ദ് േകരള സ്റ്റോറി’ വിവാദമാകുമ്പോൾ ‘നിർമാല്യ’മെന്ന ആ ചിത്രം വീണ്ടും ചർച്ചയാവുകയാണ്. അരനൂറ്റാണ്ടായി ചലച്ചിത്ര–സാംസ്കാരിക ലോകം അന്വേഷിക്കുന്നുണ്ട്; ആരുടെ പക്ഷത്താണ് എംടിയുടെ ഈ ചിത്രം ? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററും സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജയൻ ശിവപുരം വിലയിരുത്തുന്നു...