1987 മേയ് 31 ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് കുട്ടനാടിന്റെ പ്രിയ മകൻ ജോൺ ഏബ്രഹാം എന്ന ലോകമറിയുന്ന ചലച്ചിത്രകാരൻ ചേന്നങ്കരി സെന്റ് പോൾസ് പള്ളിയുടെ ആറടി മണ്ണിലേക്ക് നിത്യമായ ഉറക്കത്തിന് എത്തിച്ചേർന്നത്. 36 വർഷം പിന്നിട്ടു. ശേഷിപ്പുകൾ ബാക്കിയാക്കാതെ ആ ശരീരം മണ്ണിൽ വിലയം പ്രാപിച്ചു. എന്നിട്ടും ജോൺ മലയാളിയുടെ മനസ്സിലേക്കും ചിന്തയിലേക്കും ചർച്ചകളിലേക്കും തന്റെ മുഷിഞ്ഞ നീളൻ ജുബ്ബയും നീട്ടിവളർത്തിയ മുടിയുമായി ഇടയ്ക്കിടെ ചോദിക്കാതെ വന്നു കയറുന്നു. ജോണിന് പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് മലയാളി തിരിച്ചറിയുന്നിടത്താണ് ജോൺ ജോണായിത്തന്നെ തുടരുന്നത്.
HIGHLIGHTS
- മേയ് 30: ജോൺ ഏബ്രഹാമിന്റെ ചരമവാർഷിക ദിനം. 36 വർഷം പിന്നിട്ടു. ഇന്നും മലയാളിയുടെ മനസ്സിലേക്കും ചിന്തയിലേക്കും ചർച്ചകളിലേക്കും തന്റെ മുഷിഞ്ഞ നീളൻ ജുബ്ബയും നീട്ടിവളർത്തിയ മുടിയുമായി ഇടയ്ക്കിടെ ചോദിക്കാതെ വന്നു കയറുകയാണ് ജോൺ... ‘‘എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാക്കിയാൽ മതി’’ എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ഓർമദിനത്തിൽ കഥാകൃത്ത് ട്രൈബി പുതുവയൽ എഴുതുന്നു...