‘‘സിനിമയെന്ന കലയുമായി പ്രണയത്തിലാകാൻ എന്നെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഒരു മലയാള ചലച്ചിത്രമാണ്’’– പറയുന്നതു മറ്റാരുമല്ല, പത്രപ്രവർത്തകനായി തുടങ്ങി, നാടകവേദിയിലും പരസ്യരംഗത്തും തിളങ്ങി, ബോളിവുഡിലേക്കും അവിടെനിന്ന് ഇറ്റാലിയൻ ടെലിവിഷനിലേക്കും തുടർന്ന് ഹോളിവുഡിലേക്കും ചേക്കേറിയ ലോകപ്രശസ്ത നടൻ– കബീർ ബേദി. ‘സാൻഡോക്കൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഇറ്റലിയുടെ ഹൃദയം കവർന്ന കബീർ ബേദിക്ക് ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി നേടിക്കൊടുത്ത രാജ്യാന്തര പ്രശസ്തിക്ക് ഇന്നും ഇളക്കം തട്ടിയിട്ടില്ല. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.
HIGHLIGHTS
- ഭാവിയെപ്പറ്റി യാതൊരു നിശ്ചയവുമില്ലാത്ത ഒരു ഇൻഡസ്ട്രിയിൽ, മൂന്നു ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ച ‘ഫ്രീലാൻസർ’ എന്നാണ് നടൻ കബീർ ബേദി സ്വയം വിശേഷിപ്പിക്കുന്നത്. ‘രസമുള്ളതാണ് എന്റെ ജീവിതകഥ’ എന്നദ്ദേഹം പറയുമ്പോൾ അതിൽത്തന്നെ കൗതുകങ്ങളേറെ. വായിക്കാം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ലീന ചന്ദ്രൻ കബീർ ബേദിയുമായി നടത്തിയ സുദീർഘ സംഭാഷണം.