പച്ചമനുഷ്യരുടെ ചൂടും ചൂരും വ്യഥകളും നിറഞ്ഞ അനശ്വരങ്ങളായ നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് പതിനാല് വർഷം പൂർത്തിയാവുന്നു. 2009 ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ജീവിത പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ തന്റെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരെയും പിറക്കാനിരുന്ന നിരവധി കഥാപാത്രങ്ങളെയും തനിച്ചാക്കി ലോഹിതദാസ് മടങ്ങിയത്... പൊള്ളുന്ന ജീവിത പരിസരങ്ങളിൽനിന്ന് താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ. തിയറ്ററിന്റെ ഇരുട്ടിൽ അത്തരം സിനിമകളിലൂടെ സ്വന്തം ജീവിതത്തിന്റെ നൊമ്പരങ്ങളും പകപ്പുകളും കണ്ട മലയാളി നെടുവീർപ്പിടുകയും ആരും കാണാതെ കരയുകയും ചെയ്തു.
HIGHLIGHTS
- ആത്മഹത്യയ്ക്കൊരുങ്ങിയവരും വഴിമുട്ടിയവരും കുടുംബത്തിൽനിന്ന് ആട്ടിയിറക്കപ്പെട്ടവരും തെറ്റുകാരനും മനം മാറിയ കൂട്ടിക്കൊടുപ്പുകാരനുമെല്ലാം ലോഹിയെ അന്വേഷിച്ചു വന്നു. ഒരു പുരോഹിതന്റെ മുന്നിലെന്നോണം അവർ അദ്ദേഹത്തോട് ജീവിതം പറഞ്ഞു, കരഞ്ഞു... ലോഹിതദാസില്ലാത്ത ഇക്കഴിഞ്ഞ 14 വർഷം ആ മനുഷ്യർ ഏതു ദൈവത്തോടാകും കരഞ്ഞിട്ടുണ്ടാകുക? കഥകളുടെ മിഴിവിളക്കണഞ്ഞ 14 വർഷം ഓർക്കുകയാണ് കഥാകൃത്ത് ട്രൈബി പുതുവയൽ...