ക്ലാസിക്കൽ നൃത്തത്തിലെ കേരളത്തിന്റെ അഭിമാനതാരങ്ങളാണ് ഡോ. നീന പ്രസാദും ഡോ. രാജശ്രീ വാരിയരും. മോഹിനിയാട്ടത്തിൽ തനതുമുദ്രകൾ പതിപ്പിച്ച നീന പ്രസാദും ഭരതനാട്യത്തിൽ മലയാളത്തിന്റെ മുഖമായ രാജശ്രീ വാരിയരും ചേർന്നുള്ള ദീർഘസംഭാഷണം. നൃത്തത്തിൽ കേരളത്തിലെ ആദ്യ ഡോക്ടറേറ്റ് നേടിയ നീന പ്രസാദും സംഗീതത്തിൽ ഡോക്ടറേറ്റ് നേടി നൃത്തത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കുന്ന രാജശ്രീ വാരിയരും ഒരുമിച്ചിരുന്ന് ആദ്യമായൊരു മുഖാമുഖ സംഭാഷണമാണിത്. നൃത്തവഴിയിലെ വിസ്മയസഞ്ചാരങ്ങൾ, നൊമ്പരങ്ങൾ, കാഴ്ചപ്പാടുകൾ, പുതിയകാല സമ്പ്രദായങ്ങളോടുള്ള സമീപനം, തനത് ആവിഷ്കാരങ്ങളുടെ പ്രസക്തി, നൃത്തത്തിലെ താരസാന്നിധ്യങ്ങൾ, തലമുറകളും പാരമ്പര്യവും വഴിയൊരുക്കിയ നടനാനുഭവങ്ങൾ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ... എന്നിവയൊക്കെ ഈ നീണ്ട മുഖാമുഖത്തിൽ ഇരുവരും പങ്കുവയ്ക്കുന്നു. നൃത്തത്തെ ഉപാസിക്കുന്നവർക്കും സാധാരണ ആസ്വാദകർക്കും ഒരുപോലെ ആസ്വാദ്യമാകുന്ന ഈ അഭിമുഖം നടത്തുന്നത് ശ്രീജിത്ത് കെ.വാരിയരാണ്.
HIGHLIGHTS
- മോഹിനിയാട്ടത്തിൽ തനതുമുദ്രകൾ പതിപ്പിച്ച നീന പ്രസാദും ഭരതനാട്യത്തിൽ മലയാളത്തിന്റെ മുഖമായ രാജശ്രീ വാരിയരും ചേർന്നുള്ള ദീർഘസംഭാഷണം.