പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്‍. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്‍ത്തറയില്‍ വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന്‍ മാസ്റ്റര്‍. പാട്ടുയാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള്‍ പാടിച്ചും പാടിയും വിദ്യാധരന്‍ മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്‍ത്തെടുക്കാന്‍ പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്‍. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും. ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന്‍ മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്.
HIGHLIGHTS
- ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവം കൊണ്ടാകും വിദ്യാധരന്‍ മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്. തന്റെ പാട്ടനുഭവങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു...