ആരായിരിക്കും ഇത്തവണത്തെ ലോക സുന്ദരി? അതിനുള്ള ഉത്തരം നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 28 വർഷത്തിനു ശേഷമാണ് ലോക സുന്ദരിയെ തേടിയുള്ള മത്സരം ഇന്ത്യയിൽ നടക്കുന്നത്. ഡൽഹിയിലും മുംബൈയിലുമായാണ് മത്സരങ്ങൾ. പങ്കെടുക്കാനെത്തുന്നതാകട്ടെ നൂറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരും. സൗന്ദര്യ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഡൽഹിയിൽ. അതിനെത്തിയത് മുൻ ലോക സുന്ദരിമാരും. ഇന്ത്യയിൽനിന്നുള്ള മുൻ ലോക സുന്ദരി മാനുഷി ഛില്ലറും ഇപ്പോഴത്തെ ലോക സുന്ദരി പോളണ്ടിൽനിന്നുള്ള കരോളിന ബിലാവ്‌സ്കയും ഉൾപ്പെടെ അഞ്ചു പേരാണ് പ്രഖ്യാപനത്തിനെത്തിയത്. ഫെബ്രുവരി 20ന് ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ കൂടി പിന്തുണയോടെ ഡൽഹി ‘ഹോട്ടൽ ദ് അശോക’യിലായിരിക്കും മത്സരത്തിന്റെ ഉദ്ഘാടനം. മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മാർച്ച് ഒൻപതിനാണ് ഗ്രാൻഡ് ഫിനാലെ.

loading
English Summary:

Scenes from the Pre-launch Conference of the Miss World Festival being Conducted in India - Photo Feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com