ആ കാത്തിരിപ്പിന് ഇനി ഒരു വർഷം കൂടി മാത്രം– 2025 ജൂൺ 13! ലോകമെമ്പാടുമുള്ള കെ പോപ് ആരാധകർക്കറിയാം ഈ ദിനത്തിന്റെ പ്രത്യേകത. ഓരോ വർഷവും ജൂണിൽ അവരുടെ ഹൃദയമിടിപ്പേറും. കൊറിയൻ പോപ് സംഗീതത്തിന്റെ കിരീടം വയ്ക്കാത്ത രാജകുമാരന്മാർ, യുവതയുടെ പ്രിയ ബിടിഎസ്– ആരാധകർക്കൊപ്പം വാർഷികം ആഘോഷിക്കുന്ന ദിനം. രണ്ടു വർഷം നീണ്ട വേർപാടിന്റെ വിങ്ങൽ മനസ്സിലൊതുക്കി ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നത് അടുത്ത ജൂണിലേക്കായി. സൈനിക സേവനം പൂർത്തിയാക്കിയ ബിടിഎസിലെ ആദ്യ അംഗം കഴിഞ്ഞയാഴ്ച സേവനകാലം പൂർത്തിയാക്കിയതോടെയാണ് ആരാധകർ ആവേശം കെട്ടഴിച്ചത്. ഇനി കൗണ്ട് ഡൗൺ ദിനരാത്രങ്ങൾ!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com