ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്‌മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന്‍ ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം

loading
English Summary:

Cinematics, Aesthetics, and the Political Undercurrents in K.G. George's Films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com