ഭക്ഷണത്തിന് ഒന്നും കരുതിവയ്ക്കാത്ത, ഒന്നും സ്വന്തമാക്കാത്ത, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ, ആദ്യാവസാനം അലഞ്ഞുതിരിഞ്ഞ സഞ്ചാരി. ഒരു കെട്ടുകഥപോലെ അവിശ്വസനീയമാണ് സംവിധായകന് ജോൺ എബ്രഹാമിന്റെ ജീവിതം.
മദ്യം പൂർണമായി ഒഴിവാക്കി മാസങ്ങളോളം തിരുവനന്തപുരത്തു താമസിച്ച ജോൺ എബ്രഹാമിന്റെ അധികം ആർക്കും അറിയാത്ത ജീവിതകഥ
Mail This Article
×
ചലച്ചിത്രപണ്ഡിതനും സാംസ്‌കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്‌സ്‌കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്‌സ്‌കി - തൂലിക ബുക്‌സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
English Summary:
Legends of Indian Cinema: The Unconventional Journey of John Abraham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.