പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്‌സ് ആക്‌ഷൻ‍ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?

loading
English Summary:

From Laughter to Depth: Kottayam Nazeer on Transitioning from Comedy to Serious Roles