1990കളിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ബോളിവുഡിലെ താരറാണിയായിരുന്നു മമ്ത കുല്‍ക്കര്‍ണി. പക്ഷേ പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിന്നും അതിവേഗമാണ് താരം വിവാദ നായികയായി മാറിയത്.
മുംബൈ അധോലോകവുമായും മയക്കുമരുന്നു മാഫിയയുമായും എന്തിന് ബിഹാറിലെ കാലിത്തീറ്റ കുംഭകോണവുമായി പോലും മമ്തയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.
ആത്മീയതയുടെ പാതയിലേക്ക് പൂർണമായും മാറുകയാണെന്ന് മമത കുംഭമേളയ്ക്കിടെയാണ് പ്രഖ്യാപിച്ചത്. പ്രീമിയത്തിൽ മുൻപ് പ്രസിദ്ധീകരിച്ച ബോളിവുഡ് താരറാണിയുടെ ജീവിത കഥ വായനക്കാർക്കായി പുന:പ്രസിദ്ധീകരിക്കുകയാണിവിടെ...
ബോളിവുഡ് താരം മമ്ത കുല്‍ക്കര്‍ണി (image credit: Mamta Kulkarni Fans Page/ facebook)
Mail This Article
×
മുംബൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്‍ക്ക് ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്‍ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള് തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്‍ക്കു വേണ്ടി കണ്ട, ഒടുവില്‍ യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്‍ക്കര്‍ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ.
2024 ജൂലൈയില്‍ ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് കോടതി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്‍പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.
English Summary:
Mamta Kulkarni: From Bollywood Glamour to Spiritual Awakening