മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്‍കുന്നതില്‍ അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com