രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്‌കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്‍ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്‍- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്‍-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്‌കരന്‍ കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.

loading
English Summary:

Neelakuyil, a timeless Malayalam masterpiece, celebrates its 70th anniversary. This article delves into the film's creation, its iconic director duo, its groundbreaking narrative style, and its enduring legacy on Indian cinema. Discover the story behind this award-winning film and its remarkable impact on Malayalam film history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com