മലയാള സിനിമയിൽ തനിയാവര്ത്തനമില്ലാതെ കഥ പറഞ്ഞ പറഞ്ഞ തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്. കാമവും പ്രണയവും അസൂയയും കുശുമ്പും ഒക്കെ നിറഞ്ഞ ലോഹിതദാസിന് മാത്രം എഴുതാനാവുമായിരുന്ന കഥകൾ. എന്നിട്ടും അർഹിക്കുന്ന അംഗീകാരങ്ങൾ പലതും നേടാതെയായിരുന്നു ലോഹിയുടെ മടക്കം.
എം.ടിയും പത്മരാജനും രാജശില്പ്പികളായി വിലസിയിരുന്ന തിരക്കഥയുടെ ലോകത്ത് എണ്ണമറ്റ സംഭാവനകളിലൂടെ സ്വന്തം സിംഹാസനം വലിച്ചിടുകയായിരുന്നു ലോഹിതദാസ്. ലോഹിയുടെ സിനിമകൾ പോലെ ലോഹിക്ക് മാത്രം കഴിയുന്നതായിരുന്നു ആ യാത്രയും. ലോഹിയുടെ ജീവിതകഥയുടെ ഒന്നാം ഭാഗം വായിക്കാം.
‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയറാമിനൊപ്പം ലോഹിതദാസ് ലോഹിതദാസ്. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)
Mail This Article
×
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’
വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
English Summary:
The legacy of renowned Malayalam screenwriter M. Lohithadas. It explores his unique approach to storytelling, analyzes his critically acclaimed films like Taniyavartanam, Bharatham, and Kirayam, and discusses his enduring influence on Malayalam and Indian cinema.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.