ചലച്ചിത്രപ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ചലച്ചിത്രമേള. ആ ദിവസങ്ങളിൽ ഗോവയിലെത്തുന്നവരെല്ലാം ചലച്ചിത്ര തീർഥാടകരായിരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. ലോകസിനിമയുടെ മേളങ്ങൾക്കിടയിലും ഇക്കുറി വെളിച്ചം തെളിച്ചു നിന്നത് ഒരു ഇന്ത്യൻ സിനിമയാണ്. അതു മാത്രമായിരുന്നില്ല ഇത്തവണത്തെ സവിശേഷത. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com