പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ചലച്ചിത്ര ലോകത്തു നിഷ്ക്രിയമാകുകയും പിന്നീട് നിശ്ശബ്ദരാവുകയും ചെയ്ത ഒട്ടേറെ പ്രതിഭാധനന്മാരിൽ മുൻനിരയിലുള്ള വ്യക്തിയാണ് എ.സി. സാബു.
ഒട്ടേറെ സിനിമകൾക്ക് തിരക്കഥയെഴുതിയ, രണ്ടു ഫീച്ചർ സിനിമകളുടെ സംവിധാനം നിർവഹിച്ച സാബുവിനെ ചലച്ചിത്ര ലോകം ഇന്നും ഓർക്കുന്നത് ഫിലിം ജേണലിസ്റ്റ്, സംവിധാന സഹായി എന്നീ വിലാസങ്ങളിൽ മാത്രം.
എ.സി. സാബു എന്ന അതുല്യ പ്രതിഭയുടെ വിസ്മൃതമാക്കപ്പെടുന്ന സർഗ പ്രവർത്തനങ്ങളിലൂടെ ഒരു യാത്ര...വായിക്കാം, ആദ്യ ഭാഗം
Mail This Article
×
2015ലെ സംഭവമാണ്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ചലച്ചിത്ര കേന്ദ്രം നൽകുന്ന ജോസ് കാട്ടൂക്കാരൻ അവാർഡ് നടൻ മധു ഏറ്റുവാങ്ങുന്നതാണ് സന്ദർഭം. പുരസ്കാരം സ്വീകരിച്ചുകൊണ്ട് മധു ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചത്. സെന്റ് തോമസ് കോളജ് വേദിയിൽ രണ്ട് കാര്യങ്ങൾ തൃശൂരിനെക്കുറിച്ചുള്ള ഓർമകളായി അദ്ദേഹം പങ്കു വച്ചു. ‘കുട്ടിക്കുപ്പായം’ സിനിമ റിലീസായ കാലത്ത് ആ ചിത്രം കാണാനായി തൃശൂരിലെ ഒരു തിയറ്ററിൽ എത്തിയപ്പോൾ അവിടെ കാഴ്ചക്കാരായി വന്ന ആരൊക്കെയോ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ട് ‘ആരാണ് ഈ ടിബി പേഷ്യന്റ്’ എന്ന് കളിയാക്കിയത്രേ. ‘ആ വാശിയാണ് ഇപ്പോഴത്തെ തടി’ എന്ന് മധു തമാശ പറഞ്ഞു. പിന്നെ മറ്റൊന്നു കൂടി അദ്ദേഹം ഓർത്തു– ‘‘ഇവിടെ ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു. ഒരു എ.സി.സാബു...’’ പിന്നെ അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പൊടുന്നനെ സംസാരം നിർത്തി.
English Summary:
The Forgotten Genius: A.C. Sabu - The Unsung Hero of Malayalam Cinema. Unraveling the Mystery of a Film Icon's Silence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.