മകനു വേണ്ടി നാഗാർജുന കണ്ടെത്തിയ ‘സ്വർഗീയ’ വധു; ‘നാഗശോഭ’യിൽ മങ്ങി സമാന്തകാലം; വിവാദങ്ങളും തീരുമോ ഈ വിവാഹത്തോടെ?
2024 ഓഗസ്റ്റ് 8ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ നാഗാർജുന സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആ ചിത്രവും അടിക്കുറുപ്പും ഒരു ഞെട്ടലില്ലാതെ വായിച്ചവർ കുറവായിരിക്കും. തന്റെ മകൻ നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം മംഗളകരമായി നടന്നു എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ കത്തിക്കയറിയത് പലവിധം ചർച്ചകളായിരുന്നു. അവർ തമ്മില്‍ പ്രണയത്തിലായിരുന്നോ, വിവാഹം എപ്പോഴാണ്, ഈ ബന്ധത്തെപ്പറ്റി നാഗചൈതന്യയുടെ മുൻ ഭാര്യ സമാന്തയ്ക്ക് അറിയാമായിരുന്നോ, ശോഭിതയാണോ നാഗചൈതന്യയുടെ വിവാഹമോചനത്തിനു കാരണം തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ. നാഗചൈതന്യയുടെ ആദ്യ വിവാഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകളിലേറെയും. ഡിസംബർ 4ന് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയും വൈകാതെയെത്തി. ഒരു സിനിമയുടെ റിലീസ് പോലെത്തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല്യാണം കൂടിയായി അതു മാറാനും അധികം താമസിച്ചില്ല. വിവാഹം അടുത്തു വരുന്തോറും പുതിയ പുതിയ വിശേഷങ്ങളുമായി നാഗചൈതന്യയും ശോഭിതയും വാർത്തകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ

2024 ഓഗസ്റ്റ് 8ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ നാഗാർജുന സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആ ചിത്രവും അടിക്കുറുപ്പും ഒരു ഞെട്ടലില്ലാതെ വായിച്ചവർ കുറവായിരിക്കും. തന്റെ മകൻ നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം മംഗളകരമായി നടന്നു എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ കത്തിക്കയറിയത് പലവിധം ചർച്ചകളായിരുന്നു. അവർ തമ്മില്‍ പ്രണയത്തിലായിരുന്നോ, വിവാഹം എപ്പോഴാണ്, ഈ ബന്ധത്തെപ്പറ്റി നാഗചൈതന്യയുടെ മുൻ ഭാര്യ സമാന്തയ്ക്ക് അറിയാമായിരുന്നോ, ശോഭിതയാണോ നാഗചൈതന്യയുടെ വിവാഹമോചനത്തിനു കാരണം തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ.
നാഗചൈതന്യയുടെ ആദ്യ വിവാഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകളിലേറെയും. ഡിസംബർ 4ന് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയും വൈകാതെയെത്തി. ഒരു സിനിമയുടെ റിലീസ് പോലെത്തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല്യാണം കൂടിയായി അതു മാറാനും അധികം താമസിച്ചില്ല. വിവാഹം അടുത്തു വരുന്തോറും പുതിയ പുതിയ വിശേഷങ്ങളുമായി നാഗചൈതന്യയും ശോഭിതയും വാർത്തകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ ആഘോഷമായി ആ വിവാഹം നടന്നു. ക്ഷണക്കത്തും വിവാഹ വേദിയും വസ്ത്രങ്ങളും വിവാഹത്തിനു മുൻപുള്ള ചടങ്ങുകളും വിവാഹച്ചടങ്ങുകളും സദ്യയും വരെ ചർച്ചയായൊരു താരവിവാഹം.
∙ അവരെ ഒന്നിപ്പിച്ചത് നാഗാർജുന
ഓഗസ്റ്റ് 8ന് നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ടത് നാഗാർജുനയായിരുന്നു. ദമ്പതികൾക്ക് ആശംസ നേരുന്നതിനോടൊപ്പം വിമർശനങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞൊഴുകി. നാഗചൈതന്യയുടെ ആദ്യ വിവാഹത്തെക്കുറിച്ചുയർന്ന കമന്റുകളിൽ പലതിലും അവരുടെ വിവാഹമോചന കാരണങ്ങൾ ചികയുന്നത് വരെ എത്തിനിന്നു കാര്യങ്ങൾ. മറ്റൊരു വിഭാഗം നാഗചൈതന്യയുടെയും ശോഭിതയുടെയും പ്രണയബന്ധത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങി. ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു അവരുടെ കണ്ടുമുട്ടലും തുടർന്നുള്ള ബന്ധവുമെല്ലാം. അതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ നാഗാർജുനയും.
ശോഭിത ധൂലിപാലയുടെ സിനിമയെയും അഭിനയത്തെയും ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു നാഗാർജുന. ഒരിക്കൽ തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശോഭിത ധൂലിപാലയുടെ അഭിനയത്തെക്കുറിച്ച് അദ്ദേഹം വർണിച്ചത് ഇങ്ങനെ– ‘‘സ്വർഗീയാനുഭൂതി പകരുന്ന പ്രകടനം’’. അങ്ങനെ ശോഭിത ധൂലിപാലയെ നേരിട്ട് കാണാൻ ഹൈദരാബാദിലേക്കു ക്ഷണിച്ചു. അവിടെവച്ചാണ് നാഗചൈതന്യയും ശോഭിതയും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ തുടങ്ങുകയായിരുന്നു ഇരുവരുടെയും പ്രണയബന്ധം.
റാണാ ദഗുബട്ടിയുമായുള്ള ഒരു അഭിമുഖ പരിപാടിയിൽ നാഗചൈതന്യ തന്റെ കുടുംബ സ്വപ്നങ്ങളെക്കുറിച്ച് പങ്കുവച്ചിരുന്നു. തന്റെ കുട്ടികളോടൊപ്പം ഒരു സന്തുഷ്ട ജീവിതം, അതാണ് ചൈതന്യയുടെ സ്വപ്നം. നാലും അഞ്ചും കുട്ടികളോ എന്ന റാണയുടെ ചോദ്യത്തിനു രണ്ടു കുട്ടികൾ എന്നായിരുന്നു ചൈതന്യയുടെ മറുപടി. അപ്പോഴും ആരാണ് തന്റെ പങ്കാളി എന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പലപ്പോഴായി ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ മിന്നിമറഞ്ഞു പോയെങ്കിലും പ്രണയബന്ധ സൂചനകൾ ഒന്നുംതന്നെ പുറത്തുവന്നിരുന്നില്ല. ഏറെ വിവാദം സൃഷ്ടിച്ചാണ് പിന്നീട് വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതെങ്കിലും പുറത്തു വന്ന വിവാഹ വാർത്തകളെ ആകാംക്ഷയോടെയായിരുന്നു ഏവരും കാത്തിരുന്നത്. വിവാഹ സമ്മാനവും വേദിയും വസ്ത്രങ്ങളും ക്ഷണക്കത്തുമെല്ലാം കഥ പറഞ്ഞൊരു വിവാഹം.
∙ പാരമ്പര്യം നിറഞ്ഞുനിന്ന വിവാഹവേദി
നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബർ 4ന് വിവാഹിതരാകുന്നു എന്ന വാർത്ത വന്നതോടെ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു ഘടകമായിരുന്നു വിവാഹ വേദിയാകുന്ന ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോസ്. ഹൈദരാബാദിലെ ബൻജാര മലനിരകളിൽ 22 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അന്നപൂർണാ സ്റ്റുഡിയോസ് അക്കിനേനി കുടുംബത്തിനു സ്വന്തമാണ്. നാഗചൈതന്യയുടെ മുത്തച്ഛൻ അക്കിനേനി നാഗേശ്വര റാവു 1976ൽ സ്ഥാപിച്ചതാണ് അന്നപൂർണ്ണ സ്റ്റുഡിയോസ്. അക്കിനേനി കുടുംബത്തിന്റെ പാരമ്പര്യ സ്വത്തെന്നതിലുപരി തെലുങ്ക് ചലചിത്ര ലോകത്തെ പ്രധാന ചിത്രീകരണ കേന്ദ്രമെന്ന പ്രത്യേകതയും വിവാഹവേദിക്കുണ്ട്. ഒട്ടനവധി ചിത്രങ്ങളുടെ നിർമാണപ്രവർത്തനങ്ങളിൽ ഭാഗമായ അന്നപൂർണ്ണ സ്റ്റുഡിയോസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലചിത്ര നിർമാണ സ്റ്റുഡിയോകളിൽ ഒന്നാണ്.
∙ ‘നാഗശോഭ’ വിവാഹം
സാധാരണ വിവാഹ ആഘോഷങ്ങളിൽനിന്നു വ്യത്യസ്തമായി പരമ്പരാഗതമായ തെലുങ്ക് സംസ്കാരത്തോടു ചേർന്നു നിന്നായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകളും അതിനു മുൻപുള്ള പരിപാടികളും ഒരുക്കിയിരുന്നത്. വിവാഹത്തിനു മുൻപ് നടത്തപ്പെടുന്ന ഹൽദിയിൽ വരെ പരമ്പരാഗതമായ ചടങ്ങുകൾ ഉൾപ്പെടുത്തിയിരുന്നു. പെൺകുട്ടി വധുവാകുന്നതിനു തൊട്ടു മുൻപ് നടത്തപ്പെടുന്ന തെലുങ്ക് സംസ്കാരത്തിലുള്ള ‘പേല്ലി റാട്ട’യോടെയായിരുന്നു ആഘോഷദിനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ചടങ്ങിൽ പ്രധാനമായി മൂന്നു വസ്തുക്കൾ മാമ്പഴവും ഞാവലും ജമ്മി ഇലകളും. ഇവയ്ക്കൊപ്പം ഒരു മുള വടി നട്ടുപിടിപ്പിക്കുന്നു. തുടര്‍ന്ന് പഞ്ചലോഹവും നവരത്നങ്ങളും നവധാന്യങ്ങളും ചേർത്ത് പുണ്യവസ്തുകൾ ഉപയോഗിച്ചു പൂജനടത്തുന്നു. തുടർന്ന് ഒരു സഞ്ചി തൂണിൽ കെട്ടി, പഞ്ചഭൂതത്തിനും അഷ്ടദിക്കിലുള്ള ദേവതകൾക്കും സമർപ്പിച്ചു പ്രാർഥിക്കും. വധുവാകാൻ പോകുന്ന യുവതിയെ അനുഗ്രഹിച്ചു ശുദ്ധീകരിക്കുന്ന ചടങ്ങാണിത്.
അതിനും ശേഷം ‘മംഗളസ്നാനം’ എന്നറിയപ്പെടുന്ന ഹൽദി ചടങ്ങും നടന്നു. അമ്മയുടെയും മുത്തശ്ശിയുടെയും ആഭരണങ്ങൾ അണിഞ്ഞ് ശോഭിത അതീവസുന്ദരിയായ ചടങ്ങ്. പരമ്പരാഗത തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമാണ് എല്ലാ വിവാഹപൂർവ ചടങ്ങുകളും നടന്നത്. അതിനാൽത്തന്നെ 8 മണിക്കൂറെടുത്തു ഓരോ ചടങ്ങും ആഘോഷിച്ചു തീർക്കാന്‍. വിവാഹവും ഇത്തരത്തിൽ 8 മണിക്കൂറോളം നീണ്ടു നിൽക്കുമെന്നു കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു. പേല്ലി റാട്ടയ്ക്കും ഹൽദിക്കും ശേഷം ശോഭിത അതീവസുന്ദരിയായി പ്രത്യക്ഷപ്പെട്ടത് ‘പെല്ലി കുത്തുരു’ എന്ന ചടങ്ങിലായിരുന്നു. വിവാഹിതയാകാൻ പോകുന്ന വധുവിനെ പോലെ ഒരുങ്ങി പ്രത്യേക ആരതി നടത്തുകയും ചെയ്തു. വിവാഹിതരായ സ്ത്രീകൾ ശോഭിതയ്ക്കു വേണ്ടി പ്രാർഥിക്കുകയും വളകൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത ഈ ചടങ്ങുകളുടെയെല്ലാം ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പരമ്പരാഗത രീതിയിലായിരിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും വിവാഹ ക്ഷണക്കത്തും. പരമ്പരാഗത രൂപങ്ങളാൽ അലങ്കരിച്ച് ആധുനികതയുടെ മികവും ചേർത്തൊരു ക്ഷണക്കത്ത്. ക്ഷേത്ര മണികൾ, പിച്ചള വിളക്കുകൾ, വാഴയിലകൾ, വെളുത്ത പശു എന്നിവയുടെ ചിത്രീകരണങ്ങൾ നിറഞ്ഞതായിരുന്നു കത്ത്. മനോഹാരിത ഉണർത്തിയത് ക്ഷണക്കത്തിനൊപ്പം ചേർത്ത ‘ഇക്കാത്താ’യിരുന്നു (ചായം പൂശിയ ഒരുതരം തുണി). ഇവയെല്ലാം ചേർത്തു മനോഹരമായി അലങ്കരിച്ച ഒരു സമ്മാനപ്പൊതിയും ഒപ്പമുണ്ടായിരുന്നു. ശോഭിതയ്ക്കു പ്രിയപ്പെട്ടതെല്ലാം ചേർത്തു വച്ച് തയാറാക്കിയ ക്ഷണക്കത്തും ഏറെ കൗതുകമുണർത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട ഏതാനും പേർക്കായി, ജീവിതത്തിലെ പ്രധാനഘട്ടത്തിലെ വസ്തുക്കൾ വരെ ചേർത്തായിരുന്നു ശോഭിത ക്ഷണക്കത്തൊരുക്കിയത്. ഇരുവരുടെയും വിവാഹച്ചടങ്ങിന്റെ സംപ്രേക്ഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് 50 കോടി രൂപയ്ക്കു നൽകിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത ദമ്പതികൾ തള്ളിയിട്ടുണ്ട്. വിവാഹ ചിത്രങ്ങളും കാര്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല.
∙ തുടരുമോ വിവാദം?
വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതിനു ശേഷം ഏറെ ചർച്ചാവിഷയമായത് നാഗചൈതന്യയുടെ ആദ്യവിവാഹമായിരുന്നു. 2017ലാണ് നാഗചൈതന്യയും നടി സമാന്തയും തമ്മിലുള്ള വിവാഹം നടന്നത്. നാല് വർഷങ്ങൾക്കിപ്പുറം 2021ൽ ഇരുവരും വിവാഹമോചനം തേടുന്നു എന്ന വാർത്തയും പുറത്തുവന്നു. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ അവ്യക്തമാണെങ്കിലും നാഗചൈതന്യയ്ക്കെതിരെ കടുത്ത രീതിയിൽ സൈബർ ആക്രമണമുണ്ടായി. ശോഭിതയുമായുള്ള വിവാഹ വാർത്തകൾ പുറത്തുവന്നതൊടെ വിവാദങ്ങൾക്കു വീണ്ടും ചൂടുപിടിച്ചു. സമാന്ത നാഗചൈതന്യയോട് പ്രണയാഭ്യർഥന നടത്തിയ അതേ ദിവസം തന്നെയാണ് ചൈതന്യയുടെയും ശോഭിതയുടെയും നിശ്ചയത്തിനു തിരഞ്ഞെടുത്തത് എന്ന അഭ്യൂഹവും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിരുന്നു. തുടർന്ന്, പുതിയ ജോഡികൾ തമ്മിൽ ചേർച്ചക്കുറവുണ്ടെന്നും, സമാന്തയായിരുന്നു ചേരുന്ന പങ്കാളിയെന്നുമൊക്കെ കമന്റുകൾ നിറഞ്ഞു. വിവാഹത്തോടടുത്തപ്പോഴും വിവാദങ്ങൾ കെട്ടടിങ്ങിയിരുന്നില്ല. സമാന്തയാകട്ടെ കാര്യമായ ബഹളങ്ങളൊന്നുമുണ്ടാക്കാതെ സംയമനം പാലിച്ചു. വിവാദങ്ങളുടെ ഈ നിശ്ശബ്ദത എത്രകാലം തുടരും? ഒരുപക്ഷേ എല്ലാ വിവാദങ്ങളും വിവാഹത്തോടെ അവസാനിക്കുകയുമാകാം.