മകനു വേണ്ടി നാഗാർജുന കണ്ടെത്തിയ ‘സ്വർഗീയ’ വധു; ‘നാഗശോഭ’യിൽ മങ്ങി സമാന്തകാലം; വിവാദങ്ങളും തീരുമോ ഈ വിവാഹത്തോടെ?
Mail This Article
2024 ഓഗസ്റ്റ് 8ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ നാഗാർജുന സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ആ ചിത്രവും അടിക്കുറുപ്പും ഒരു ഞെട്ടലില്ലാതെ വായിച്ചവർ കുറവായിരിക്കും. തന്റെ മകൻ നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം മംഗളകരമായി നടന്നു എന്നതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ കത്തിക്കയറിയത് പലവിധം ചർച്ചകളായിരുന്നു. അവർ തമ്മില്‍ പ്രണയത്തിലായിരുന്നോ, വിവാഹം എപ്പോഴാണ്, ഈ ബന്ധത്തെപ്പറ്റി നാഗചൈതന്യയുടെ മുൻ ഭാര്യ സമാന്തയ്ക്ക് അറിയാമായിരുന്നോ, ശോഭിതയാണോ നാഗചൈതന്യയുടെ വിവാഹമോചനത്തിനു കാരണം തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ. നാഗചൈതന്യയുടെ ആദ്യ വിവാഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകളിലേറെയും. ഡിസംബർ 4ന് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയും വൈകാതെയെത്തി. ഒരു സിനിമയുടെ റിലീസ് പോലെത്തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കല്യാണം കൂടിയായി അതു മാറാനും അധികം താമസിച്ചില്ല. വിവാഹം അടുത്തു വരുന്തോറും പുതിയ പുതിയ വിശേഷങ്ങളുമായി നാഗചൈതന്യയും ശോഭിതയും വാർത്തകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ