‘തെക്കു’ നിന്നൊരു നായിക, ഭീഷണികളില് വീഴാതെ പത്മിനി; റഷ്യൻ സുന്ദരികൾ മോഹിച്ച ഇന്ത്യൻ നായകൻ: രാജ്, നൂറുവട്ടം!
മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ. ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി. നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും

മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ.
ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി.
∙ പേരെടുത്തവൻ!
നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും പേരുകൾ തിരഞ്ഞു കൊണ്ടിരുന്നു. അതിലൊന്ന് ‘സൃഷ്ടിനാഥ്’ എന്നായിരുന്നു. ‘ക്രിസ്റ്റോ’ എന്നൊരു വിളിപ്പേരും ചിലർ നൽകി. വാത്സല്യപൂർവം ‘ഗോരാ’ എന്നും അരുമയോടെ ‘ലഷ്കരി’ എന്നും വിളിച്ച പലരുമുണ്ടായിരുന്നു.
പക്ഷേ, അച്ഛന്റെ സ്വപ്നപ്പേരിലുണ്ടായിരുന്നു മകന്റെ ‘രാജ’കല. ‘രൺബീർ രാജ് കപൂർ’ എന്നെഴുതിവച്ച ആ പേരിൽനിന്ന് ‘രൺബീർ’ വെട്ടിക്കളഞ്ഞ് ആരാധകർ അയാളെ ‘രാജ്’ എന്നു വാഴ്ത്തി, സ്ക്രീനിലെ രാജാവായി വളർത്തി. അന്നു പേരിൽനിന്നു മുറിച്ച ‘രൺബീർ’, അപ്പൂപ്പന്റെ ശതാബ്ദിക്കാലത്ത് ഹിന്ദിയുടെ പുതിയ താരരാജകുമാരനാണെന്നത് കാലചക്രത്തിന്റെ മറ്റൊരു തിളക്കം.
∙ സിനിമ പഠിച്ചവൻ
ബ്രിട്ടിഷ് ഇന്ത്യയിലെ പെഷാവറിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) 1924 ഡിസംബർ 14നു രാജ് കപൂർ ജനിക്കുമ്പോൾ, ആ മഞ്ഞുകാലത്തൊരു ആപ്പിൾക്കുടുക്ക വീട്ടിലെത്തിയ രൂപമായിരുന്നു. മൂത്ത മകനു പിറകെ അഞ്ചു പേർ കൂടി രാംസരണിയുടെ വയറ്റിൽ പിറന്നു. നാടകവേദികളിലും തിരശ്ശീലയിലും നിറനിലാവായ അച്ഛന്റെ പരമ്പരയിലേക്കു ഷമ്മി, ശശി എന്നീ പിൽക്കാല താരങ്ങൾ കൂടിയെത്തി. മകൾ ഊർമിള മാത്രം സിനിമാവഴിയിലേക്കു പോയില്ല. രണ്ടു സഹോദരങ്ങൾ ചെറുപ്പത്തിലേ മരിച്ചിരുന്നു.
നാടകവും സിനിമയുമായി പൃഥ്വിരാജ് കപൂർ നാടാകെ സഞ്ചരിച്ചപ്പോൾ, മക്കളുടെ പഠനവും വട്ടം കറങ്ങി. കൽക്കട്ടയിലും ബോംബെയിലുമൊക്കെയായി അവർ വളർന്നു. വണ്ണമുള്ള രാജിനെ കളിക്കാൻ കൂട്ടാതെ കൂട്ടുകാർ മാറ്റി നിർത്തിയപ്പോൾ പൃഥ്വിരാജ് കപൂറിന്റെ മകനായ തനിക്ക് അഭിനയം ഇഷ്ടമാക്കാമെന്ന് ആ കുട്ടിക്കു തോന്നി. സ്കൂളിലെ നാടകാവതരണത്തിൽ ‘എക്സ്ട്രാ’ നടനായി കഷ്ടപ്പെട്ടു പ്രവേശനം നേടി. വേദിയിൽ കയറേണ്ടാത്ത രംഗത്ത് ഇടിച്ചുകയറി. സംവിധായകന്റെ ചീത്ത വിളി കേട്ട് ചെവി പൊത്തേണ്ടി വന്നു. അഭിനയത്തിന്റെ ആദ്യ രംഗം തന്നെ കണ്ണീർ. മോശമല്ലാതെ പഠിക്കുമെങ്കിലും, ലാറ്റിൻ ഭാഷയിൽ തോറ്റതോടെ പഠിതാവിന്റെ മേലങ്കി താഴെ വീണു.
മകന്റെ ചോദ്യത്തോട് അച്ഛൻ എതിര് പറഞ്ഞില്ല. അവനെ സർദാർ ചന്ദുലാൽ ഷായുടെയടുത്തെത്തിച്ചു.‘ഇവന് സംവിധാനം പഠിക്കണമെന്നു പറയുന്നു’. ‘എങ്കിൽ അവൻ താഴ്മയിൽനിന്നു തുടങ്ങട്ടെ’ എന്നു പറഞ്ഞ് ഷാ അവനെ രഞ്ജിത്ത് സ്റ്റുഡിയോയിലെ മൂന്നാമത്തെ അസിസ്റ്റന്റാക്കി. ‘വിഷ് കന്യ’യുടെ ലൊക്കേഷനിൽ ക്ലാപ് ബോയ് ആയിരിക്കെ, നീണ്ട താടി ധരിച്ച പ്രായമുള്ള നടന്റെ താടി ചേർത്ത് രാജ് ക്ലാപ്പടിച്ചതും താടിയും ക്ലാപ്പുമായി നടന്നുനീങ്ങിയതും ലൊക്കേഷനിലെ പൊട്ടിച്ചിരിയായിരുന്നു.
സുശീൽ മജുംദാറിന്റെ ‘ബീഗം’ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടി. ഇക്കാലത്താണ് ചില ചെറിയ വേഷങ്ങളിൽ രാജ് അഭിനയിച്ചു തുടങ്ങിയത്. പിതാവിന്റെ ചില നാടകങ്ങളിലും വേഷമിട്ടു, അച്ഛന്റെ പൃഥ്വി തിയറ്റേഴ്സിൽ സഹായിയുമായി. കൽക്കട്ടയിലെ കുട്ടിക്കാലത്തുതന്നെ രാജിലെ നടൻ സ്ക്രീനിലെത്തിയിരുന്നു. ദേബകി ബോസിന്റെ ‘ആഫ്റ്റർ ദി എർത്ക്വേക്ക്’ എന്ന ചിത്രത്തിലൂടെ. പിന്നെ മുഖം കണ്ടത് അച്ഛൻ നിർമിച്ച ‘ഗൗരി’യിൽ. ഭാൽജി പെന്ഥാൽക്കറുടെ ‘വാൽമീകി’യിലെ വേഷം കുറെക്കൂടി ശ്രദ്ധിക്കപ്പെട്ടു.
ചന്ദുലാൽ ഷാ നിർമിച്ച് കിദാർ ശർമ സംവിധാനം ചെയ്ത ‘നീൽകമൽ’ രാജിലെ നടനെ നായകനാക്കി. മധുബാലയായിരുന്നു നായിക. മധുവുമൊത്ത് പിന്നെയും രണ്ടു സിനിമകൾ–ചിത്തോർ വിജയ്, ദിൽ കി റാണി. കാമിനി കൗശൽ നായികയായി ‘ജയിൽ യാത്ര’ വന്നത് സ്വാതന്ത്ര്യത്തിന്റെ വർഷത്തിലായിരുന്നു. അപ്പോൾ രാജിന് ഇരുപത്തിരണ്ടു തികഞ്ഞിട്ടില്ല!
∙ സിനിമ പിടിച്ചവൻ
രാജിന്റെ മനസ്സിലെ സിനിമ സ്വയം നിർമിക്കുന്ന സിനിമയായിരുന്നു. അതിന് അയാൾക്ക് സ്വന്തം സ്റ്റുഡിയോ നിർബന്ധമായിരുന്നു. ആർ.കെ. സ്റ്റുഡിയോ എന്ന ആ സ്വപ്നത്തിലേക്കു രാജിനെ നടത്തിയതിലെ പ്രധാന വെളിച്ചം ‘ആഗ്’ എന്ന സിനിമയായിരുന്നു. 1947 ഫെബ്രുവരി 6നു ഷൂട്ടിങ് തുടങ്ങി 1948 ജൂലൈ 6നു റിലീസ് ചെയ്ത ‘ആഗ്’, ആരാധകരുടെ സ്വപ്നങ്ങളിൽ തീ പടർത്തി, രാജ് എന്ന താരത്തെ കത്തിജ്വലിപ്പിച്ചു.
‘ആഗ്’ എടുക്കുമ്പോൾ ആർ.കെ.സ്റ്റുഡിയോ രാജിന്റെ കാറിലൊതുങ്ങിയ ഓഫിസായിരുന്നു. ‘ആഗ്’ കഴിഞ്ഞ് ‘അന്താസ്’ വന്നു, ‘ബർസാത്’ വന്നു, ‘ആവാരാ’ വന്നു, ‘ശ്രീ 420’ വന്നു... എല്ലാത്തിലും രാജ് കപൂർ–നർഗീസ് കൂട്ട്. സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നായകനും നായികയുമായി അവർ പേരുറപ്പിച്ചു. 17 സിനിമകളിലേക്കു നീണ്ട ആ കൂട്ടുകെട്ട്, ഹിന്ദി സിനിമയിലെ ഇഴയടുപ്പത്തിന്റെ വർത്തമാനങ്ങളിൽ എക്കാലവും നിറഞ്ഞുനിന്നു. സുനേരേ ദിൻ, പ്യാർ, ജാൻ പെഹ്ചാൻ, അംബർ, ബേവഫ, അനോനീ, ആഷിയാന, ആഹ്, ധൂൻ, പാപി, ചോരി ചോരി, ജാഗ്തേ രഹോ എന്നീ രാജ് കപൂർ സിനിമകളിലും നർഗീസിന്റെ സാന്നിധ്യമുണ്ടായി.
∙ സിനിമയുടെ രാജാവ്
സ്ക്രീനിൽനിന്നു പുറത്തിറങ്ങിവന്ന രാജ് കപൂർ, ഹിന്ദിയറിയാത്ത ദേശങ്ങളിലെയും തരംഗമായിരുന്നു. അങ്ങനെയൊരു യാത്രയിലാണ് മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട പത്മിനിയെ റഷ്യയിൽ രാജ് കണ്ടുമുട്ടുന്നത്. രാജ്യാന്തര യുവജനോത്സവത്തിൽ കണ്ട പത്മിനിയിലെ നർത്തകിയെയും അഭിനേത്രിയെയും രാജ് മനസ്സിൽ കുറിച്ചിട്ടു. ‘ജിസ് ദേശ് മേ ഗംഗാ ബെഹ്തി ഹേ’ എടുത്തപ്പോൾ അതിൽ നായികയായി ഹിന്ദിയിൽ അവതരിപ്പിച്ചു. ‘തെക്കു’നിന്നൊരു നടി രാജ് കപൂറിന്റെ നായികയായി എത്തുന്നതിലെ അസൂയാലുക്കൾ ഭീഷണികൊണ്ടു പത്മിനിയെ വഴിമാറ്റാൻ പലവഴി ശ്രമിച്ചു. പക്ഷേ, പത്മിനിയുടെ വഴിയടഞ്ഞില്ല.
1956ലെ ‘ജാഗ്തേ രഹോ’യോടെ രാജ്–നർഗീസ് കൂട്ടുകെട്ട് അവസാനിച്ചിരുന്നു. പിന്നെയാണ് ആർ.കെ.സ്റ്റുഡിയോയിലൂടെ പത്മിനിയടക്കം, പല പുതിയ മുഖങ്ങളുടെ അവതരണം. നർഗീസിന്റെ പിൻമാറ്റത്തിനുശേഷം മീനാകുമാരിയും മാലാ സിൻഹയും നൂതനും മധുബാലയുമൊക്കെ രാജിന്റെ നായികമാരായി. 1961ൽ ‘നസ്‌രാന’യിൽ വൈജയന്തിമാല വന്നു. 1962ൽ ‘ആഷിക്കി’ൽ വീണ്ടും പത്മിനി. ‘ഏക് ദിൽ സാവോ അഫ്സാനെ’യിൽ (1963) വഹീദ റഹ്മാൻ, ‘ദുൽഹാ ദുൽഹനി’ൽ (1964) സാധന, ‘എറൗണ്ട് ദ് വേൾഡി’ൽ (1967) രാജ്ശ്രീ, ‘ദീവാന’യിൽ (1967) സൈറ ബാനു, ‘സപ്നോം കാ സൗദാഗറി’ൽ (1968) ഹേമമാലിനി, ‘മേരാ നാം ജോക്കറി’ൽ (1970), സിമി, ‘കൽ ആജ് ഓർ കൽ’ (1971) സിനിമയിൽ ബബിത... രാജ് കപൂർ ചിത്രങ്ങളിലെ നായികാവസന്തം ഇങ്ങനെ ഒഴുകി.
1973ൽ മകൻ ഋഷി കപൂറിനെ നായകനാക്കി ബോബി എടുക്കുമ്പോൾ പുതിയൊരു കൗമാരനായികയെ രാജ് കപൂർ അവതരിപ്പിച്ചു–ഡിംപിൾ കപാഡിയ. 1980ലെ ‘സത്യം ശിവം സുന്ദരം’ സിനിമയിൽ സീനത്ത് അമൻ വന്നു. 1985ലെ ‘രാം തേരി ഗംഗാ മൈലി’യിൽ മറ്റൊരു മകൻ രാജീവ് കപൂർ ആയിരുന്നു നായകൻ. മൂത്ത മകൻ രൺധീർ കപൂർ അപ്പോഴേക്ക് സ്ക്രീനിൽ ശ്രദ്ധ നേടിയിരുന്നു. ‘രാം തേരി ഗംഗാ മൈലി’, ആർ.കെ. സ്റ്റുഡിയോയുടെ പ്രതാപകാലത്തിന്റെ അസ്തമയമായിരുന്നു എന്നു പറയാം.
1988ൽ അന്തരിക്കുമ്പോൾ, 63 വയസ്സു മാത്രമുണ്ടായിരുന്ന രാജിന് തിരശ്ശീലയിൽ പിന്നെയും കുറെ ശീലങ്ങൾ പതിക്കാൻ പ്രായം ബാക്കിയുണ്ടായിരുന്നു. പക്ഷേ, ഒരായുസ്സിനു സാധ്യമായതിനേക്കാൾ അദ്ഭുതങ്ങൾ കാണിച്ച് രാജ് നേരത്തേ കടന്നുപോയി. രാജിൽനിന്ന് അതിലേറെ വിസ്മയങ്ങൾ വേണ്ടെന്നു വിധി കരുതിയിരിക്കാം. അനന്യമായ ഒട്ടേറെ ഗാനങ്ങൾ നൽകിയ രാജ് സിനിമകളിൽനിന്ന് ‘മേരാ നാം ജോക്കറി’ലെ ഈ വരികൾ അദ്ദേഹത്തെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു:
‘യേ മേരാ ഗീത്, ജീവൻ സംഗീത്, കൽ ഭി കോയി ദൊഹ്‌രായേഗാ’. അതെ, ഇന്നും ആ ജീവിതം നമ്മളൊക്കെ പല തവണ ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു.