‘തെക്കു’ നിന്നൊരു നായിക, ഭീഷണികളില്‍ വീഴാതെ പത്മിനി; റഷ്യൻ സുന്ദരികൾ മോഹിച്ച ഇന്ത്യൻ നായകൻ: രാജ്, നൂറുവട്ടം!
Mail This Article
മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ. ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി. നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും