നമിത, ദിവ്യപ്രഭ,ബേസിൽ, ബാഹുൽ പറയുന്നു: ഇതാണ് 2024ലെ ഞങ്ങളുടെ പ്രിയ സിനിമകൾ; പട്ടികയിൽ ഹിറ്റുകളെല്ലാം ഉണ്ടോ!

Mail This Article
ഒന്നും രണ്ടുമല്ല, 6 മലയാള സിനിമകൾ ‘100 കോടി’ ക്ലബ്ബിൽ ഇടം നേടിയ വർഷമാണ് 2024. ജനുവരി ആദ്യം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്‌ലർ മുതൽ ഡിസംബർ അവസാനം പുറത്തിറങ്ങിയ ബറോസ് വരെ നീളുന്ന വിജയ ചിത്രങ്ങളുടെ വലിയ നിരതന്നെ ഉണ്ടായി 2024ൽ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ഭ്രമയുഗം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങി മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ ചിത്രങ്ങളാണ് 2024ൽ പിറന്നത്. താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 200 കോടിക്ക് മുകളിൽ വരുമാനം സ്വന്തമാക്കുന്നതിനും ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ മോഹൻലാൽ എന്ന സൂപ്പർ താരം ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നതിനും മാർക്കോയിലൂടെ ഒരു മലയാള സിനിമ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി കുതിക്കുന്നതിനുമെല്ലാം സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് കടന്നുപോയത്. 2024ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് മലയാള സിനിമയിലെ ഏതാനും താരങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രിയ സിനിമകളുടെ വിശേഷങ്ങൾ വിശദമായി അറിയാം...