അന്ന് സത്യൻ അന്തിക്കാടിനോട് ജയചന്ദ്രൻ: ‘അവനോട് പറഞ്ഞേരെ ഞാനിവിടെയൊക്കെ ഉണ്ടെന്ന് ’; ആരാധകന്റെ ദേഷ്യം തണുപ്പിച്ച ആ തിരുത്തൽ പാട്ടും
Mail This Article
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’