‘ജോൺസന് എന്നെ ഇഷ്ടമായിരുന്നു, എന്നിട്ടും...’: അവരെല്ലാം ജയചന്ദ്രനോട് പറഞ്ഞിരുന്നു: ‘ഞാൻ നിനക്ക് കുറേക്കൂടി പാട്ടുകൾ തരണമായിരുന്നു’

Mail This Article
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,