പലർക്കും സംശയം? യുഎസിൽ ജനിച്ച ഈ ചെറുപ്പക്കാരൻ എങ്ങനെ മലയാളത്തിൽ പാടുന്നു? ഇത് പാട്ടുകടൽ കടഞ്ഞെടുത്ത ‘നവനീതം’, വിഡിയോ

Mail This Article
നവനീത് ഉണ്ണികൃഷ്ണനെ വെറും സംഗീതകാരനായി മാത്രം വിശേഷിപ്പിക്കാനാവില്ല. സംഗീതനിരൂപകനും സംഗീത അവതാരകനും സംഗീതഗവേഷകനുമൊക്കെയാണ് ഈ ചെറുപ്പക്കാരൻ.. വെറുതെ പാട്ടുകൾ പാടിപ്പോവുകയല്ല, അതിന്റെ രാഗം, സ്വരസ്ഥാനങ്ങൾ, ആലാപനസവിശേഷതകൾ, മറ്റു ഗാനങ്ങളുമായുള്ള ചേർച്ചയും വൈവിധ്യവും, എന്തിന് സംഗീതസംവിധാനത്തിലെ സൂക്ഷ്മാംശങ്ങൾവരെ പറഞ്ഞു പാടി വിശദീകരിച്ച് അവതരിപ്പിക്കുന്നതാണ് നവനീതിന്റെ ശൈലി. ഇരുത്തം വന്നൊരു സംഗീതജ്ഞാനിയെപ്പോലെ നവനീത് ഇതൊക്കെ ചെയ്യുന്നത് വെറും ഇരുപതു വയസ്സിലാണ്. അങ്ങ് അമേരിക്കയിൽ ജനിച്ച ഒരു കുട്ടി ഇത്രയേറെ ഉച്ചാരണമികവോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്നു എന്നത് അതിലേറെ വിസ്മയം. സംസാരിക്കുമ്പോൾ തനി യുഎസ് ‘ആക്സന്റാണ്’. പക്ഷേ, പാടുമ്പോൾ നവനീത് തനിമലയാളിയാണ്. നവനീതിന്റെ സംഗീതവിസ്മയങ്ങൾ ഇതിലൊന്നും ഒതുങ്ങുന്നില്ല. നാട്ടിൽ ഒരുപാടു പരിപാടികളുടെ തിരക്കിലെത്തിയ നവനീത് മനോരമ ഓൺലൈൻ പ്രീമിയത്തോടു ദീർഘമായി സംസാരിച്ചു.