തേക്കിൻകാട് മൈതാനത്തിലെ കൂറ്റൻ ഓലപ്പുര ഷെഡ് ദൂരെക്കാണാം. ആലിനെ വട്ടം ചുറ്റി ഞാനൊന്നു ബ്രേക്കിട്ടു. കയ്യിലെ നോട്ട്ബുക്ക് ആണ് സ്റ്റിയറിങ് വീൽ ട്ടോ! ഷെഡ്ഡിന്റെ മുന്നിൽ ‘ത്യാഗരാജോത്സവം’ എന്ന് എഴുതിയ ബാനർ കാറ്റത്ത് ഗോഷ്ടി കാണിച്ച് എന്നെ ക്ഷണിച്ചു. തൃശൂർ പൂരം പൊടിപൊടിച്ചതിന്റെ ബാക്കി, മൈതാനത്തു കുഴികളായി മാറിയതു കാണാം. കുഴികളുടെ ഇടയിലൂെട സൂക്ഷിച്ച് സ്ലോ സ്പീഡിൽ ഞാൻ നോട്ട്ബുക്ക് കറക്കി. ഷെഡ്ഡിന്റെ നേർക്ക് നടവണ്ടി വിട്ടു. സ്പീക്കറിൽ നാദസ്വരം കേട്ടു. ഔ! ഇത്തിരി വൈകി. അങ്ങനെ പഞ്ചപാവമായി നടവണ്ടി ഓടിക്കുമ്പോഴാണ് പിന്നിൽ ‘ചിലും ചിലും’. അതന്നേന്ന്, പാദസരം! തിരിഞ്ഞു നോക്കണോല്ലോ. അതുകൊണ്ട് തിരിഞ്ഞു. പിങ്ക് പട്ടുപാവാട ലേശം പൊക്കിപ്പിടിച്ച് അതിസാഹസികമായി കുഴികളെ അതിവേഗം മറികടന്ന് ഒഴുകിപ്പോകുന്നു ഒരു പെൺകുട്ടി. കൂടെ പിന്നിലായിട്ട് ഒരു മുത്തശ്ശനുമുണ്ട്. പട്ടുകുട്ടിയുടെ മേൽക്കാല നടത്തം എന്നെ ഒന്ന് അയ്യടാന്നാക്കി. വിട്ടില്ല ഞാൻ. വളയം ഉപേക്ഷിച്ച് പറക്കാൻതന്നെ തീരുമാനിച്ചു. ഷെഡ് എത്തണേന് ഇത്തിരി മുൻപ് പാദസരത്തിനെ വെട്ടിച്ചൂട്ടാ! സ്റ്റേജിന്റെയും മുൻനിര കസേരകളുടെയും ഇടയിലുള്ള, ജമുക്കാളമിട്ടിട്ടുള്ള ലാൻഡിങ് സ്ട്രിപ്പിലാണ് ഞങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ളത്. അവടിരിന്നാമതീന്ന്! ഞാൻ സേഫ് ആയി പറന്നിറങ്ങി. ചമ്രം പടഞ്ഞിരുന്നു. വളയം വീണ്ടും പുസ്തകമായി പരിണമിച്ചു.

loading
English Summary:

Musician Sreevalsan J Menon Takes a Reflective Journey Through His Musical Odyssey in his Column, 'Sangathi Santheetham'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com