നഷ്ടമായ പ്രിന്റ് തേടിയപ്പോൾ മമ്മൂട്ടി പറഞ്ഞു, ‘ഒരു വഴിയുണ്ട്’; ഈ മൂന്നു പെൺമക്കളുടെ ‘വിജയഗാഥ’ ഇനി കാണാം 4കെ ദൃശ്യമികവോടെ

Mail This Article
‘ശേഷമെന്തുണ്ട് കയ്യിൽ? പുരഞ്ചയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിപ്പിക്കുന്ന ആ പഴയ പുത്തൂരമടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പൻമാരുടെ പുതിയ അടവോ? ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ... ...അംഗബലം കൊണ്ടും ആയുധബലംകൊണ്ടും ചന്തുവിനെ തോൽപിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...’’ അമർഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും തീപ്പൊരി ചിതറുന്ന വാക്പോര്. എം.ടി.വാസുദേവൻനായരുടെ തൂലികത്തുമ്പിൽനിന്നു വെള്ളിത്തിരയിലേക്ക് വന്നത് തീപ്പൊരികളാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ എംടിയുടെ കൈകളിലേക്ക് വന്നത് ഒരു വടക്കൻ വീരഗാഥയിലൂടെയാണ്. ചന്തു പ്രേക്ഷകരിലേക്ക് വീണ്ടും വരികയാണ്. 4കെ ദൃശ്യമികവോടെ, തെളിവാർന്ന ശബ്ദമികവോടെ 36 വർഷങ്ങൾക്കുശേഷം വടക്കൻവീരഗാഥ വെള്ളിത്തിരയിലെത്തുമ്പോൾ മലയാളികളുടെ ഇടനെഞ്ചു പിടയ്ക്കുകയാണ്. എംടി മാഞ്ഞുപോയിരിക്കുന്നു. ഫെബ്രുവരി ഏഴിന് തീയറ്ററുകളിൽ ചന്തുവിന്റെ വാൾമുന പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം അകലങ്ങളിൽ എവിടെയോ ഇരുന്ന് അദ്ദേഹം അറിയുമായിരിക്കും. ഹരിഹരൻ എന്ന ഇതിഹാസ സംവിധായകനും എംടിയെന്ന അതുല്യതിരക്കഥാകൃത്തും ഒരുക്കിയ ‘ഒരു വടക്കൻ വീരഗാഥ’