രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനകാലം പൂർത്തിയാക്കിയതിന്റെ വിടുതൽ ചടങ്ങ് കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ നിമിഷം അയാൾ ചെയ്തത് സോഷ്യൽ മീഡിയ ‘ലൈവ്’. തൊട്ടു പിറ്റേന്ന് സൈനികസേവനം കഴിഞ്ഞിറങ്ങിയ മറ്റൊരാൾ ചെയ്തതാകട്ടെ, 24 മണിക്കൂർ പിന്നിടുമ്പോൾ സ്റ്റേജിൽ ലൈവ് പെർഫോമൻസ്. ഒരു ദിവസം പോലും വിശ്രമത്തിനായി ബാക്കിവയ്ക്കാതെ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ രണ്ടു പേരെയും ഒരുപോലെ പ്രേരിപ്പിച്ചത് ഒറ്റ ഘടകം – ലോകത്തെ ഏറ്റവും വലിയ ആരാധക സൈന്യത്തിന്റെ സ്നേഹം. അതാണ് ബിടിഎസ്; അതാണ് ആർമി! സൈനികസേവനം കഴിഞ്ഞിറങ്ങിയതിനു തൊട്ടുപിന്നാലെ കിം ടെയുങ് എന്ന ‘വി’ ചെയ്ത ലൈവും ജംകുക്ക് എന്ന ‘കുക്കി’യുടെ സ്റ്റേജ് പ്രകടനവും ആരാധകർക്കു നൽകിയത് അവിസ്മരണീയ നിമിഷങ്ങൾ; രണ്ടു വർഷത്തെ കാത്തിരിപ്പിനു ഹൃദയംനിറച്ച് സമ്മാനം. ഏതു പ്രതിസന്ധിക്കും എത്രനീണ്ട ഇടവേളയ്ക്കും ഒരു പുൽനാമ്പു പോലും ഇളക്കാനാകാത്ത ഹൃദയബന്ധമാണിതെന്ന് ബിടിഎസും ആർമിയും വീണ്ടും തെളിയിക്കുകയാണ്. ഇനി ഏതാനും ദിവസത്തെ

loading
English Summary:

BTS are Back: What to Expect from the Return of Kings of K-Pop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com