മരണം വരെ സംഭവിക്കാം; ചെറുപ്രാണി കടിച്ചാൽ ചെറുതല്ല പ്രശ്നം; എങ്ങനെ രക്ഷപ്പെടാം?

Mail This Article
വീടിനു സമീപത്തെ മൾബറി ചെടിയിൽനിന്നു കായ പറിക്കുകയായിരുന്നു ആ പതിമൂന്നു വയസ്സുകാരി. പെട്ടെന്നാണ് കഴുത്തിനു പിന്നിലായി എന്തോ കുത്തിയതു പോലെ തോന്നിയത്. ആദ്യം അതു കാര്യമാക്കിയില്ല. എന്നാൽ അധികം വൈകാതെ അവളുടെ ദേഹമാകെ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ദിവസങ്ങൾക്കകം ആ പെൺകുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഥയല്ല, യഥാർഥത്തിൽ സംഭവിച്ചതാണ്. തിരുവല്ലയിൽ മാർച്ച് ആദ്യവാരമായിരുന്നു അംജിത എന്നഎട്ടാം ക്ലാസുകാരിയുടെ ദാരുണാന്ത്യം. ഇതിനു മുൻപും കേരളത്തിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ക്ഷുദ്ര കീടങ്ങളുടെ ശല്യം നേരിട്ടിട്ടുള്ളവരാണ് നാമെല്ലാവരുമെങ്കിലും കുത്തേറ്റാൽ മരണ കാരണമാകാവുന്ന പ്രാണികൾ നമുക്കിടയിലുമുണ്ടെന്ന അറിവ് പലരെയും ഞെട്ടിക്കാൻ പോന്നതാണ്. എന്തുകൊണ്ടാണ് ചിലരെ മാത്രം പ്രാണി കടിക്കുമ്പോൾ അതു മരണത്തിലേക്കു വരെ നയിക്കുന്ന പ്രശ്നമാകുന്നത്? ഇത്തരത്തിൽ പ്രാണി കടിയേറ്റാൽ എന്തെല്ലാം ശ്രദ്ധിക്കണം? ഏതെല്ലാം പ്രാണികളാണു പ്രശ്നക്കാർ? പ്രാണികളുടെ കുത്തേറ്റാൽ എങ്ങനെ രക്ഷപ്പെടാം? അതിനുള്ള ചികിത്സയെന്താണ്? എല്ലാം വിശദമായറിയാം...