1984ലാണ് ‘ടെർമിനേറ്റർ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. പണംവാരിപ്പടങ്ങളായ അവതാറിന്റെയും ടൈറ്റാനിക്കിന്റെയുമൊക്കെ സംവിധായകനായ ജയിംസ് കാമറണിനെ ആഗോള പ്രശസ്തിയിലേക്ക് ആദ്യമായി ഉയർത്തിയ ചിത്രം. മനുഷ്യവംശം വികസിപ്പിക്കുന്ന സ്കൈനെറ്റ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻ‌സ് (എഐ) സാങ്കേതികവിദ്യ പതിയെപ്പതിയെ ഭൂമിയിൽ അധീശത്വം നേടി, ലോകത്തെ ആയുധങ്ങൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളിൽ ആധിപത്യം സ്ഥാപിച്ച് മനുഷ്യർക്കെതിരെ യുദ്ധം നടത്തുന്നതാണ് ടെർമിനേറ്ററിന്റെ ഇതിവൃത്തം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് സമാനതകളില്ലാത്ത കുതിപ്പിലാണ്. ദീർഘകാലമായി വ്യാവസായിക, ഐടി രംഗത്തെ വിവിധ പ്രവർത്തനങ്ങളിൽ എഐ ഉൾപ്പെട്ടിരുന്നെങ്കിലും ചാറ്റ് ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ക്രിയേറ്റിവ് രംഗത്തേക്കും ഇത് പരകായപ്രവേശം നടത്തുകയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com