ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്‍ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.
HIGHLIGHTS
- കഥകളിലെ രാജാക്കന്‍മാർക്കെല്ലാം ബുദ്ധി ഉപദേശിച്ചു നൽകാൻ സമർഥനായ ഒരു മന്ത്രിയുണ്ടാവും. അത്തരമൊരു മന്ത്രിയാണോ മനോജ് മോദി ? മുകേഷ് അംബാനിയുടെ 1500 കോടി രൂപയുടെ വീട് സ്നേഹ സമ്മാനമായി ലഭിച്ചതിന് പിന്നാലെയാണ് മനോജ് മോദിയെ കുറിച്ച് ആളുകൾ തിരയാൻ തുടങ്ങിയത്. എന്തിന് 1500 കോടിയുടെ വീട് അംബാനി സമ്മാനിച്ചു ? ഈ ചോദ്യത്തിൽ നിന്നുമാണ് ആരാണ് മനോജ് മോദി എന്ന മറുചോദ്യം ഉയരുന്നത്.