പത്താം ക്ലാസ് പരീക്ഷാഫലം വന്നതോടെ കൂട്ടുകാരെല്ലാം ഇനി പ്ലസ് വൺ പ്രവേശനത്തിന്റെ ഒരുക്കത്തിലായിരിക്കും. സ്വപ്നങ്ങൾക്ക് പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനത്തിലൂടെ കാത്തിരിക്കുന്നത്. ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ 3 ഗ്രൂപ്പായി തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ്. അതിനാൽതന്നെ അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ തുടർപഠന പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം.
HIGHLIGHTS
- കരിയറിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് പ്ലസ് വൺ പ്രവേശനം. അതിനാൽ തുടർപഠനത്തിന് അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ വിഷയം തിരഞ്ഞെടുക്കാം. എല്ലാ വിഷയങ്ങളും മുന്നോട്ട് വയ്ക്കുന്നത് വലിയ സാധ്യതകൾ.
- നിർദേശങ്ങളുമായി വിദ്യാഭ്യാസ വിദഗ്ധർ : എം.സജീവ് മോഹൻ ( ഫിസിക്സ് അസി. പ്രഫസർ, സിഇടി), അമ്പാട്ട് വിജയകുമാർ (എമരിറ്റൈസ് പ്രഫസർ, ഗണിതശാസ്ത്ര വിഭാഗം, കുസാറ്റ്), അമൃത് ജി.കുമാർ (പ്രഫസർ ആൻഡ് ഡീൻ, ഡിപാർട്മെന്റ് ഓഫ് എജ്യുക്കേഷൻ, കേന്ദ്ര സർവകലാശാല, കാസർകോട്)