ഏറെനാളായി സാമ്പത്തികമായി തകർച്ചയിലായ നമ്മുടെ രണ്ട് അയൽ രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. കോവിഡുകാലത്ത് മുഖ്യ വരുമാനമാർഗമായ ടൂറിസത്തിനേറ്റ തിരിച്ചടിയും കാർഷിക മേഖലയുടെ തകർച്ചയും തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ ഇളക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് സഹായം നൽകിയ പ്രധാന രാജ്യം. പിന്നാലെ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പുതിയ വായ്പകൾ അനുവദിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക് താത്കാലിക ആശ്വാസമായി. അതിനിടെ, ജനങ്ങളുടെ കടുത്ത
HIGHLIGHTS
- ഏറെ നാളായി കടക്കെണിയിലായിരുന്ന ശ്രീലങ്ക പതിയെ ഉയിർത്തെഴുന്നേറ്റു വരികയാണ്. ഇതിനിടെയാണ് വംശനാശ ഭീഷണി നേരിടുന്ന ടോക് മക്കാക്കുകൾ എന്ന തങ്ങളുടെ കുരങ്ങുകളെ ചൈനയ്ക്ക് വിൽക്കാൻ ശ്രീലങ്ക തീരുമാനിച്ചത്. ഇത് ഈ ദ്വീപ് രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കി. എന്തുെകാണ്ടാണ് ഈ വിഷയം വിവാദമായത്? എന്താണ് ചൈനീസ് ‘മൃഗ’ നയതന്ത്രത്തിനു പിന്നിൽ?